ന്യൂദല്‍ഹി- ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിന് സ്വന്തം പേരു നല്‍കിയ പ്രധാനമന്ത്രി മോഡിയെ പരിഹസിച്ച് ട്വീറ്റ് ചെയ്തത് ക്രിക്കറ്റ് താരവും ചരിത്രകാരനമായ ടോം ഹൊളണ്ട്.
എന്നാല്‍ മോഡി ഭക്തര്‍ സമൂഹ മാധ്യമങ്ങളില്‍ പൊങ്കാലയിട്ടത് സ്‌പൈഡര്‍ മാന്‍ തരം ടോം ഹൊളണ്ടിന്.
മോഡിയെ പരിഹസിച്ചുകൊണ്ടുള്ള ട്വീറ്റിനു പിന്നാലെ നിരവധി പേരാണ് സ്‌പൈഡര്‍മാനെ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി രംഗത്തുവന്നത്. വലിയ തോതിലുള്ള വിദ്വേഷത്തിനാണ് താരം ഇരയായത്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്ന സ്‌പൈഡര്മാനെ പാഠം പഠിപ്പിക്കാന്‍ ഇന്ത്യക്കാര്‍ ഒരുങ്ങിപ്പുറപ്പെട്ടപ്പോള്‍ പാവം താരം ഇതൊന്നുമറിഞ്ഞില്ല.
കൊമേഡിയന്‍ വീര്‍ ദാസും ട്വീറ്റില്‍ പ്രതികരണവുമായി രംഗത്തുവന്നിരുന്നു. സ്‌പൈഡര്‍ മാന്‍ ജെ.എന്‍.യുവില്‍നിന്നായിരിക്കുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ജെ.എന്‍.യു വിദ്യാര്‍ഥികള്‍ ദേശവിരുദ്ധരാണെന്ന സംഘ് പരിവാര്‍ പ്രചാരണം തുടരുന്ന പശ്ചാത്തലത്തിലാണ് സ്‌പൈഡര്‍മാനേയും അവരില്‍ ഉള്‍പ്പെടുത്തിയത്.