റെസ്റ്റോറന്റ് സൗദിവല്‍ക്കരണം: തീരുമാനം ദിവസങ്ങള്‍ക്കകം

റിയാദ് - റെസ്റ്റോറന്റുകളിലും കോഫിഷോപ്പുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കുന്ന തീരുമാനം ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. നിശ്ചിത വിസ്തീര്‍ണമുള്ള സ്ഥാപനങ്ങള്‍ക്കു മാത്രമാണ് സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കുക. മുപ്പതു ചതുരശ്രമീറ്ററില്‍ കുറവ് വിസ്തീര്‍ണമുള്ള സ്ഥാപനങ്ങള്‍ക്ക് സൗദിവല്‍ക്കരണം ബാധകമായിരിക്കില്ല. എന്നാല്‍ മുപ്പതു ചതുരശ്രമീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള സ്ഥാപനങ്ങള്‍ക്ക് സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കും.
ശുചീകരണ ജോലികള്‍ പോലെ താഴെക്കിടയിലുള്ള തൊഴിലുകള്‍ക്ക് സൗദിവല്‍ക്കരണം ബാധകമായിരിക്കില്ല. റെസ്റ്റോറന്റുകളിലെയും കോഫിഷോപ്പുകളിലെയും സൂപ്പര്‍മാര്‍ക്കറ്റുകളിലെയും ഹൈപ്പര്‍മാര്‍ക്കറ്റുകളിലെയും കാഷ്യര്‍, സൂപ്പര്‍വൈസര്‍, മാനേജര്‍ പോലുള്ള തസ്തികകളാണ് സൗദിവല്‍ക്കരിക്കുകയെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

 

Latest News