ന്യൂദല്‍ഹി-വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷക സമരം അവസാനിപ്പിക്കാന്‍ കര്‍ഷകരെ വീണ്ടും ചര്‍ച്ചകള്‍ക്ക് ക്ഷണിച്ച് കേന്ദ്ര സര്‍ക്കാര്‍. കര്‍ഷകരുമായി ചര്‍ച്ചക്ക് എപ്പോള്‍ വേണമെങ്കിലും തയ്യാറാണെന്നും, കേന്ദ്രം കര്‍ഷകരുടെ ക്ഷേമത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ വ്യക്തമാക്കി.പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്ന് കര്‍ഷക നേതാവ് നരേഷ് ടിക്കായത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.എന്നാല്‍ മന്ത്രിയുടെ നിര്‍ദേശത്തോട് കര്‍ഷകസംഘടനകള്‍ പ്രതികരിച്ചിട്ടില്ല. അതിര്‍ത്തികളില്‍ നാളെ യുവ കിസാന്‍ ദിവസ് ആചരിക്കുന്നതിന്റെ ഭാഗമായി യുവാക്കള്‍ സമരം നയിക്കും.