സോള്‍- കൊറോണ വൈറസിനെക്കുറിച്ചുള്ള അനിശ്ചിതത്വവും ഭീതിയും കാരണം ജനങ്ങള്‍ വിവാഹം കഴിക്കുന്നതില്‍ വിട്ടുനില്‍ക്കുന്നു. കോവിഡ് നിരുത്സാഹപ്പെടുത്തിയതിനാലാണത്രെ ദക്ഷിണ കൊറിയയില്ർ ഫെർട്ടിലിറ്റി നിരക്ക് കഴിഞ്ഞ വർഷം ലോകത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി.
ഒരു ദക്ഷിണ കൊറിയൻ സ്ത്രീയിൽനിന്ന് പ്രതീക്ഷിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം 2020 ൽ 0.84 ആയാണ് കുറഞ്ഞത്. തൊട്ടുമുമ്പത്തെ വർഷം ഇത് 0.92 ആയിരുന്നുവെന്ന് കൊറിയയിൽ നിന്നുള്ള വാർഷിക കണക്കുകള്‍ വ്യക്തമാക്കുന്നു.
ലോക ബാങ്കില്‍ അംഗത്വമുള്ള 180 അംഗ രാജ്യങ്ങളിൽ ഇത് ഏറ്റവും താഴ്ന്ന ഫെർട്ടിലിറ്റി നിരക്കാണ് ദക്ഷിണ കൊറിയയില്‍ രേഖപ്പെടുത്തിയത്, യുഎസിൽ ഇത് 1.73 ഉം ജപ്പാനിൽ 1.42 ഉം ആണ്.
കഴിഞ്ഞ വർഷം ആദ്യമായി ജനസംഖ്യ കുറഞ്ഞതിന് ശേഷമാണ് ഫെർട്ടിലിറ്റി സംബന്ധിച്ച പുതിയ കണക്ക്
ശിശുസംരക്ഷണ സബ്സിഡികൾക്കും പ്രസവാവധിക്കുമായി ഓരോ വർഷവും കോടിക്കണക്കിന് ഡോളർ ചെലവഴിച്ചിട്ടും ജനനനിരക്ക് കുറയുന്നതിന് പരിഹാരം കണ്ടെത്തുന്നതില്‍ സർക്കാർ പരാജയപ്പെട്ടു. ഏഷ്യയില്‍ ഏറ്റവും വേഗത്തിൽ വളർച്ച കൈവരിക്കുന്ന നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് ദക്ഷിണ കൊറിയയിലേത്.
രാജ്യത്തിന്റെ തലസ്ഥാനമായ സോളിലാണ് ഏറ്റവും കുറഞ്ഞ ജനനനിരക്ക്-0.64.