കോട്ടയം- നെല്ല് സംഭരിക്കുന്നതിന് മിൽ ഉടമകൾ അമിതമായി കമ്മിഷൻ ചോദിച്ചതിനെ തുടർന്ന് കൃഷി ഭവന് മുന്നിൽ കർഷകന്റെ ആത്മഹത്യാശ്രമം. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കർഷകനെ ഉദ്യോഗസ്ഥർ അനുനയിപ്പിച്ചു.വെച്ചൂർ സ്വദേശി സെബാസ്റ്റ്യനാണ് കല്ലറ കൃഷിഭവന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ചത്. പത്തേക്കർ പാടശേഖരത്തിൽ കൃഷി നടത്തുകയാണ് കർഷകൻ.