ദുബായ്- യു.എ.ഇയിലെ രാജ്യാന്തര വിമാനതാവളത്തിലൂടെ യാത്ര ചെയ്യുമ്പോൾ പാസ്പോർട്ടോ, എമിറേറ്റ്സ് ഐഡിയോ ഉപയോഗപ്പെടുത്തിയാണ് മുമ്പ് എമിഗ്രേഷൻ നടപടികൾ പൂർത്തീകരിച്ചിരുന്നതെങ്കിൽ ഇനി ടിക്കറ്റ് ചെക്കിംഗ് കൗണ്ടർ മുതൽ- വിമാനത്തിലേക്ക് കയറുന്നതു വരെ മുഖം മാത്രം കാണിച്ചാല്‍ മതി.
ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സഹായത്തെടെ യാത്രക്കാരുടെ മുഖവും , കണ്ണുകളും തിരിച്ചറിഞ്ഞു നടപടി പൂർത്തികരിക്കുന്ന ബയോമെട്രിക് അതിവേഗ യാത്രാ സംവിധാനമാണിത്. പാസ്പോർട്ട് മാത്രമല്ല ബോഡിംഗ് പാസ്സ് വരെ ഈനടപടിക്ക് ആവിശ്യമില്ല.
എല്ലാം മുഖം- തിരിച്ചറിയാനുള്ള സേഫ്റ്റ്‌വെയർ അതാത് സമയത്ത് വേണ്ടത് ചെയ്യും. ചുരുക്കി പറഞ്ഞാൽ നിങ്ങളുടെ പാസ്പ്പോർട്ടിന് പകരം മുഖം കാണിച്ചു വിമാനയാത്ര ചെയ്യുവാൻ കഴിയുമെന്ന് അർത്ഥം!
അഞ്ചുമുതൽ ഒമ്പതു വരെ സെക്കൻഡുകൾക്കുള്ളിൽ യാത്ര നടപടിപൂര്‍ത്തിയാക്കാം.
കലക്ടർ ബ്രോയെ സെക്‌സ് ചാറ്റിൽ കുടുക്കാൻ നീക്കമെന്ന് ആരോപണം
പ്ലസ് ടു വിദ്യാർഥിനി കൊല്ലപ്പെട്ട കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ബന്ധു തൂങ്ങി മരിച്ചു