ഗാന്ധിനഗര്‍- ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പോലീസ് 75,968 ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യക്കുപ്പികള്‍ പിടിച്ചു. രണ്ട് കോടി 21 ലക്ഷം രൂപ വില വരുന്ന മദ്യമാണ് പോലീസ് കണ്ടെടുത്തത്. 24,15,000 രൂപ വിലവരുന്ന അഞ്ച് വാഹനങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
മദ്യനിരോധനം നിലവിലുള്ള ഗുജറാത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള മുഖ്യ ഉപാധിയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഡിസംബര്‍ ഒമ്പതിനും 14 നും വോട്ടെടുപ്പ് നടക്കാനിരിക്കെ, വോട്ടര്‍മാര്‍ക്ക് മദ്യം വിതരണം ചെയ്യുന്നത് കണ്ടെത്താന്‍ ഗുജറാത്ത് പോലീസ് പ്രത്യേക തിരച്ചില്‍ ആരംഭിച്ചിരുന്നു.