റിയാദ്- സൗദിയിൽ നിയമാനുസൃതം കഴിയുന്ന വിദേശികൾക്ക് മൂന്നു വർഷത്തിൽ ഒരു കാർ വീതം ഇറക്കുമതി ചെയ്യാൻ അനുവാദമുള്ളതായി സൗദി കസ്റ്റംസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് മറുപടിയായാണ് സൗദി കസ്റ്റംസ് ഇക്കാര്യം വ്യക്തമാക്കിയത്. സൗദി പൗരന്മാർക്കും സൗദിയിൽ കഴിയുന്ന ഗൾഫ് പൗരന്മാർക്കും ഓരോ വർഷവും പരമാവധി രണ്ടു കാറുകൾ വീതം വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യാവുന്നതാണ്. വിദേശങ്ങളിൽ ഉപരിപഠനം നടത്തുന്ന സൗദി വിദ്യാർഥികളുടെ ഉടമസ്ഥതയിലുള്ള കാറുകൾ സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് 2016 മോഡലിൽ കൂടുതൽ പഴക്കമുള്ളതായിരിക്കരുത് എന്ന വ്യവസ്ഥ ബാധകമല്ല. എന്നാൽ നിർമിച്ച് അഞ്ചു വർഷത്തിനുള്ളിലായിരിക്കണം ഇത്തരം കാറുകൾ വിദ്യാർഥികൾ സ്വന്തമാക്കിയിരിക്കേണ്ടത് എന്ന് വ്യവസ്ഥയുണ്ടെന്നും സൗദി കസ്റ്റംസ് പറഞ്ഞു.