ലണ്ടന്‍- ഓണ്‍ലൈനില്‍ ഭക്ഷണം ഓർഡർ ചെയ്ത ബ്രിട്ടീഷ് പൗരന്‍ പാർസല്‍ എത്തിയപ്പോള്‍ അക്ഷരാർഥത്തില്‍ ഞെട്ടി. കൂടെ ഒരു കുപ്പി മൂത്രവും.
ഹെല്ലോ ഫ്രഷ് കമ്പനിയില്‍നിന്നാണ് കൊക്കക്കോള കുപ്പിയില്‍ നിറച്ച മൂത്രവും ഭക്ഷണത്തോടൊപ്പം ലഭിച്ചത്.
എന്‍റെ ഓർഡറിനോടൊപ്പം മറ്റാരോ കുപ്പിയില്‍ നിറച്ചുവെച്ച മൂത്രം എന്തിനയച്ചുവെന്ന് ഉപഭോക്താവ് ചിത്ര സഹിതം ട്വിറ്ററില്‍ ചോദിച്ചപ്പോള്‍ കമ്പനിക്ക് ക്ഷമ ചോദിക്കാന്‍ വാക്കുകളില്ലാതായി.
വാക്കുകള്‍ കിട്ടുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് അവർ ഉപഭോക്താവിനോട് മാപ്പ് പറഞ്ഞത്.
ഒലിവർ മക്മനസ് എന്ന ഉപഭോക്താവ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രം വൈറലായതോടെ രസകരമായ കമന്‍റുകളാണ് നിറയുന്നത്. ആപ്പിള്‍ ജ്യൂസാണെന്ന് സംശയം പ്രകടിപ്പിച്ചവർക്ക് രുചിച്ച് നോക്കാന്‍ അല്‍പം അയച്ചുതരാമെന്ന് ഒലിവിറിന്‍റെ മറുപടി.