Sorry, you need to enable JavaScript to visit this website.

മുസാഫര്‍നഗറില്‍ കര്‍ഷകരും  ബിജെപി പ്രവര്‍ത്തകരും ഏറ്റുമുട്ടി

ലഖ്‌നൗ- യുപിയില്‍ കര്‍ഷകരും ബിജെപി പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്ക്.യുപി മുസഫര്‍നഗര്‍ ജില്ലയിലെ സോറം ഗ്രാമത്തിലാണ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരിയാണ്  ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. സോറം ഗ്രാമത്തിലെ ബിജെപി നേതാക്കളും കര്‍ഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. നിരവധി പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. കേന്ദ്ര നയങ്ങളെ ന്യായീകരിച്ചുള്ള ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരുടെ ഡയലോഗുകളാണ് കൃഷിക്കാരെ പ്രകോപിപ്പിച്ചത്.  

Latest News