ഭോപാല്‍-മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥും മറ്റ് നേതാക്കളും കയറിയ ലിഫ്റ്റ് തകരാറിലാകുയും 10 മീറ്റർ താഴേക്ക് പതിക്കുകയും ചെയ്തു. നേതാക്കൾക്കാർക്കും പരിക്കില്ലെന്നാണ് വിവരം. മുൻ മന്ത്രിയായ രാമേശ്വർ പട്ടേൽ അസുഖബാധിതനായി കിടക്കുന്ന ഇൻഡോറിലെ സ്വകാര്യ ആശുപത്രിയിൽ സന്ദർശനം നടത്തുകയായിരുന്നു കമൽനാഥ്. ലിഫ്റ്റിൽ കമൽനാഥും മറ്റ് നേതാക്കളും കയറി. കോൺഗ്രസ് നേതാക്കളായ സജ്ജൻ സിങ് വർമ, ജിതു പട്വാരി എന്നിവരും കൂടെയുണ്ടായിരുന്നു. ലിഫ്റ്റ് മുകളിലേക്ക് പൊങ്ങി അൽപസമയത്തിനകം നിലംപതിക്കുകയായിരുന്നു. 10 മീറ്റർ താഴെക്കാണ് ലിഫ്റ്റ് പതിച്ചത്.
സ്ഥാപനത്തിന്റെ സെക്യൂരിറ്റി ജീവനക്കാർ താഴേക്ക് ചെല്ലുകയും ലിഫ്റ്റിന്റെ ഡോർ തകർത്ത് എല്ലാവരെയും പുറത്തെത്തിക്കുകയും ചെയ്തു. ആർക്കും പരിക്കൊന്നുമില്ല. സംഭവത്തിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാൻ അന്വേഷണത്തിന് ഉത്തരവിട്ടു. താൻ കമൽനാഥിനെ നേരിട്ട് വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചതായും അദ്ദേഹം അറിയിച്ചു.
ഇതൊരു ഗൌരവപ്പെട്ട സുരക്ഷാ വീഴ്ചയാണെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി. മുൻമുഖ്യമന്ത്രിയായ കമൽനാഥിന്റെ സുരക്ഷാകാര്യങ്ങളിലുള്ള വലിയ വീഴ്ചയാണിതെന്ന് കോൺഗ്രസ് വക്താവ് നരേന്ദ്ര സലൂജ പറഞ്ഞു.