Sorry, you need to enable JavaScript to visit this website.

യുവതിയുടെ ക്ഷണം സ്വീകരിച്ചെത്തി; കുവൈത്ത് പ്രവാസിക്ക് സ്വർണവും പണവും ഫോണും പോയി

ഓച്ചിറ- സമൂഹ മാധ്യമത്തില്‍  പരിചയപ്പെട്ട യുവതിയുടെ ക്ഷണം സ്വീകരിച്ച് കായംകുളം ഓച്ചിറയിലെ ലോഡ്ജിലെത്തിയ പ്രവാസി യുവാവിന്റെ മൂന്നു പവന്‍ മാലയും ഐഫോണും 400 രൂപയും കവര്‍ന്നെന്ന് പരാതി.

മാവേലിക്കര സ്വദേശി വിഷ്ണുവാണ് കബളിപ്പിക്കപ്പെട്ടത്. സംഭവത്തിനു പിന്നില്‍ കന്യാകുമാരി സ്വദേശികളായ യുവതിയും യുവാവുമാണെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

മൂന്നുമാസം മുമ്പ് കുവൈത്തില്‍നിന്ന് നാട്ടിലെത്തിയ താന്‍ സമൂഹ മാധ്യമത്തിലെ പരസ്യം കണ്ടാണ് കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ ഓച്ചിറയിലെ ലോഡ്ജിലെത്തിയെന്നും യുവതി ലഹരി കലര്‍ത്തിയ പാനീയം നല്‍കിയെന്നും അബോധാവസ്ഥയിലായെന്നുമാണ് പരാതിയില്‍ പറയുന്നത്.

 സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് അന്വേഷണം തുടരുകയാണ്.

Latest News