ന്യൂദല്‍ഹി- പ്രധാനമന്ത്രിയെ ചെയർപേഴ്സനാക്കി നീതിയ ആയോഗിനെ പുനക്രമീകരിച്ച് കേന്ദ്ര സർക്കാർ. സംസ്ഥാന മുഖ്യമന്ത്രിമാരെ കൌൺസിലിന്റെ പൂർണ മെമ്പർമാരാക്കിയും പ്രധാനമന്ത്രിയെ ചെയർപേഴ്സനാക്കിയുമുള്ള കാബിനറ്റ് സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം കഴിഞ്ഞദിവസം എത്തി. കേന്ദ്രഭരണപ്രദേശങ്ങളായ ജമ്മു കാശ്മീർ, ദൽഹി, പുതുച്ചേരി എന്നിവയ്ക്കും ഫുൾടൈം മെമ്പർഷിപ്പുണ്ട്.
അതേസമയം ആന്ധമാൻ നികോബാർ, ലഡാക്ക് എന്നിവിടിങ്ങളിലെ ഗവർണർമാർക്കും ചണ്ഡിഗഢ്, ദാദ്ര ആൻർഡ് നഗഡ ഹാവേലി, ദാമൻ ദിയു, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ അഡ്മിനിസ്ട്രേറ്റർമാർ ഗവേണിങ് കൌൺസിലിന്റെ പ്രത്യേക ക്ഷണിതാക്കളായിരിക്കും.
കഴിഞ്ഞദിവസമാണ് നീതി ആയോഗിന്റെ ആറാമത് യോഗം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്നത്. കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ മൂർത്തമായ നയപരിപാടി വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സ്വകാര്യമേഖലയെ വളരാനനുവദിക്കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രധാനപ്പെട്ട ഒരു നിർദ്ദേശം. ഇതിനായി സംസ്ഥാനങ്ങളും കേന്ദ്രവും പിന്തുണ നൽകണമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യമേഖലയുടെ വളർച്ചയിലൂടെ മാത്രമേ ആത്മനിർഭർ ഭാരത് ശരിയായി നടപ്പിലാക്കാനാകൂ എന്ന് അദ്ദേഹം പറഞ്ഞു.