Sorry, you need to enable JavaScript to visit this website.

മധ്യപ്രദേശ് മുഖ്യമന്ത്രിയെ കൊതുക് കടിച്ചു; എന്‍ജിനീയര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ഭോപാല്‍-ഗസ്റ്റ് ഹൗസില്‍ തങ്ങിയ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ കൊതുക് കടിച്ചതിനെ തുടര്‍ന്ന് പിഡബ്ല്യുഡി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ക്ക്  കാരണം കാണിക്കല്‍ നോട്ടീസ്. ചൗഹാന്‍ അന്തിയുറങ്ങാന്‍ എത്തിയ മുറിയില്‍ കൊതുക് എത്തിയതിനെ തുടര്‍ന്നാണ് ഡിവിഷണല്‍ കമ്മീഷണര്‍ രാജേഷ് കുമാര്‍ എന്‍ജിനീയര്‍ക്ക്  ജെയ്ന്‍ നോട്ടീസയച്ചത്. ബസ് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തെ കാണുന്നതിനായി സിദ്ധിയില്‍ എത്തിയ ബിജെപി മുഖ്യമന്ത്രി നേരം വൈകിയതിനെ തുടര്‍ന്നാണ് ഗസ്റ്റ് ഹൗസില്‍ തങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ മുറിയില്‍ കൊതുകിന്റെ ശല്യം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം ജീവനക്കാരെ വിളിച്ചുവരുത്തുകയായിരുന്നു.വിഷയവുമായി ബന്ധപ്പെട്ട് എന്‍ജിനീയറെ സസ്‌പെന്‍ഡ് ചെയ്‌തെന്ന വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും അത് ഡിവിഷണല്‍ കമ്മീഷണര്‍ നിഷേധിച്ചു. ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചുകൊണ്ടുള്ള കത്ത് നേരത്തെ തന്നെ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ബംഗാംഗ കനാലിലേക്ക് ബസ് വീണ് നിരവധി പേരാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് വീടുകളില്‍ സന്ദര്‍ശനം നടത്തുന്നതിനായി ബുധനാഴ്ചയാണ് മുഖ്യമന്ത്രി സിദ്ധി പട്ടണത്തിലെത്തിയത്. സന്ദര്‍ശനം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് അദ്ദേഹം ഗസ്റ്റ് ഹൗസിന്റെ ഒന്നാം നമ്പര്‍ മുറിയിലേക്ക് പോകുന്നത്. എന്നാല്‍ മുഖ്യമന്ത്രി തങ്ങുന്ന വിവരം നേരത്തെ അറിയാതിരുന്നതിനാലാണ് ആവശ്യമായ നടപടികള്‍ സ്വീകരിക്കാതിരുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.

 

Latest News