ഹൈദരാബാദ്- കൊറോണ വൈറസിന്റെ അയ്യായിരത്തിലധികം വകഭേദങ്ങള്‍ രാജ്യത്തുണ്ടെന്ന് ഗവേഷകര്‍. ഹൈദരാബാദ് ആസ്ഥാനമായുള്ള സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജിയും കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഗവേഷകര്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.
അതേസമയം ആഗോള തലത്തില്‍ പല രാജ്യങ്ങളേയും ആശങ്കപ്പെടുത്തുന്ന നോവല്‍ വകഭേദങ്ങള്‍ രാജ്യത്ത് കുറവാണെന്നു ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. കൊറോണ വൈറസിന്റെ പുതിയ ചില വകഭേദങ്ങള്‍ വ്യാപന നിരക്ക് കൂടുതലുള്ളവയാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ രാജ്യത്ത് ഇവയുടെ വ്യാപനം കുറവാണെന്നത് ആശ്വാസകരമാണ്.
കൊറോണയുടെ പുതിയ വകഭേദങ്ങള്‍ തിരിച്ചറിയുന്നതിന് കൂടുതല്‍ പരീക്ഷണങ്ങള്‍ ആവശ്യമാണ്. മഹാരാഷ്ട്രയിലെ കൊറോണ കേസുകളുടെ എണ്ണത്തില്‍ പെട്ടെന്നുള്ള വര്‍ദ്ധനവിന് ശേഷമാണ് ഈ വകഭേദങ്ങള്‍ കണ്ടെത്തിയത്. വകഭേദങ്ങളുടെ വ്യാപനത്തെ കുറിച്ച് മനസിലാക്കാന്‍ കൃത്യമായ നിരീക്ഷണം ആവശ്യമാണ്.