ന്യൂദല്‍ഹി- പരീക്ഷയില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം അറിയില്ലെങ്കിലെന്തെങ്കിലും എഴുതി പേജ് നിറയ്ക്കാന്‍ നിര്‍ദേശം നല്‍കി വിദ്യാഭ്യാസ ഡയറക്ടര്‍. ദല്‍ഹി ഡയറക്ടര്‍ ഓഫ് എജ്യുക്കേഷന്‍ ഉദിത് റായ് വിദ്യാര്‍ത്ഥികള്‍ക്ക് തന്ത്രം പറഞ്ഞുകൊടുക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിയ്ക്കുന്നുണ്ട്. ആവശ്യമെങ്കില്‍ കോപ്പിയടിയ്ക്കാനും, ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നും ഉള്‍പ്പടെ ഉദിത് റായ് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കുന്നുണ്ട്. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥനെതിര കോണ്‍ഗ്രസ്സും ബിജെപിയും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.