Sorry, you need to enable JavaScript to visit this website.

ജിദ്ദ പ്രളയത്തിന്റെ മറവില്‍ തട്ടിപ്പിന് ശ്രമിച്ച 22 പേര്‍ കുടുങ്ങി

ജിദ്ദ - ജിദ്ദയിലുണ്ടായ പ്രളയക്കെടുതിയില്‍ നാശനഷ്ടങ്ങള്‍ നേരിട്ടെന്ന് വാദിച്ച് അനര്‍ഹമായി നഷ്ടപരിഹാരം നേടാന്‍ ശ്രമിച്ച 22 പേരെ ആദ്യ ദിവസം തന്നെ പ്രത്യേക കമ്മിറ്റികള്‍ കണ്ടെത്തി. ശിക്ഷാ നടപടികള്‍ക്ക് ഇവരുടെ പേരുവിവരങ്ങള്‍ അടങ്ങിയ പട്ടിക ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സമര്‍പ്പിക്കുമെന്ന് ജിദ്ദ സിവില്‍ ഡിഫന്‍സ് മേധാവി കേണല്‍ ത്വലാല്‍ ബദൈവി പറഞ്ഞു. അനര്‍ഹമായി നഷ്ടപരിഹാരം നേടിയെടുക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയാന്‍ ദീര്‍ഘകാലത്തെ പരിചയസമ്പത്ത് മൂലം സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാശനഷ്ടങ്ങളുടെ കണക്കുകളെടുക്കുന്നതിന് വിവിധ വകുപ്പുകളുടെ പ്രതിനിധികളടങ്ങിയ അഞ്ചു കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതല്‍ കമ്മിറ്റികള്‍ പ്രവര്‍ത്തനം തുടങ്ങി. പ്രളയത്തില്‍ പെട്ട് കേടുപാടുകള്‍ സംഭവിച്ച കാറുകള്‍ നേരിട്ട് പരിശോധിച്ചാണ് നാശനഷ്ടം കണക്കാക്കുക. ഇതിന്റെ അടിസ്ഥാനത്തില്‍ ഉടമകള്‍ക്ക് പിന്നീട് നഷ്ടപരിഹാരം വിതരണം ചെയ്യും.

 

Latest News