മീറത്ത്- കല്യാണ പാര്‍ട്ടിയില്‍ തന്തൂര്‍ റൊട്ടി ഉണ്ടാക്കുന്നിതിനു മുമ്പ് യുവാവ് അതില്‍ തുപ്പുകയാണെന്ന അടിക്കുറിപ്പോടെ വിഡിയോ വൈറലായി. ഉത്തര്‍പ്രദേശിലെ മീറത്തിലാണ് സംഭവം.
വിവാഹത്തിനെത്തിയവര്‍ക്ക് ലൈവായി ഉണ്ടാക്കുന്ന റൊട്ടി തന്തൂറില്‍ ഇടുന്നതിനു മുമ്പ് അതില്‍ തുപ്പുന്നതായി കാണിക്കുന്നതാണ് വിഡിയോ. സമൂഹ മാധ്യമങ്ങളില്‍ വിഡിയോ ക്ലിപ്പിംഗ് വൈറലായതോടെ അന്വേഷണം ആരംഭിച്ചതായി മീറത്ത് പോലിസ് പറഞ്ഞു. അന്വേഷണം നടത്തി ആവശ്യമാണെങ്കില്‍ നടപടിയെടുക്കുമെന്ന് പാര്‍തപുര്‍ സ്റ്റേഷന്‍ ഇന്‍ചാര്‍ജ് അറിയിച്ചു.
അതേസമയം, ട്വിറ്ററില്‍ വിഡിയോ കണ്ട പലരും യുവാവ് റൊട്ടിയില്‍ തുപ്പുന്നില്ലെന്നും മുഖം താഴ്ത്തി അടുത്തേക്ക് കൊണ്ടുപോകുക മാത്രമാണ് ചെയ്യുന്നതെന്നും അഭിപ്രായപ്പെട്ടു.
@sachingupta787 वीडियो की जांच हो ,तुरन्त कैटरर्स और सुहैल पर कार्यवाही हो ,वीडियो एरोमा होटल मेरठ की बताई जा रही है।@meerutpolice @Uppolice @dgpup @AmarUjalaNews @JagranMeerut @Live_Hindustan pic.twitter.com/8Ik1xc7AUT
— शैंकी वर्मा,प्रसपा नेता,मेरठ (@shankyvermapspl) February 19, 2021