ന്യൂദല്‍ഹി- കര്‍ഷക സമരത്തെ പിന്തുണച്ചുകൊണ്ടുള്ള ടൂള്‍കിറ്റ് പ്രചാരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിയുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് ഈ മാസം 23 ലേക്ക് മാറ്റി. പാട്യാല ഹൗസ് കോടതിയാണ് തീരുമാനം നീട്ടിവെച്ചത്.
ഖാലിസ്ഥാനുമായി ബന്ധപ്പെട്ട് ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട വാന്‍കൂവര്‍ ആസ്ഥാനമായ ഒരു സംഘടനയുമായി കിസാന്‍ ഏകതാ കമ്പനിക്ക് ബന്ധമുണ്ടെന്ന് ദല്‍ഹി പോലീസ് കോടതിയില്‍ ബോധിപ്പിച്ചു.
കാനഡയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍ ചെങ്കോട്ടയിലെ ഇന്ത്യാ ഗേറ്റില്‍ പതാക ഉയര്‍ത്താന്‍ പദ്ധതിയിട്ടിരുന്നുവെന്നും പോലീസ് പറഞ്ഞു. കര്‍ഷകരുടെ പ്രതിഷേധത്തിന്റെ മറവില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അവര്‍ ആഗ്രഹിച്ചിരുന്നുവെന്നും ഇതിന്റെ ഭാഗമായാണ് പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ ഉള്‍പ്പെട്ടതെന്നും പോലീസ് വ്യക്തമാക്കി. ടൂള്‍കിറ്റ് പരസ്യമായതോടെ അത് ഡിലീറ്റ് ചെയ്യാന്‍ തീരുമാനമെടുത്തുവെന്നും നടപ്പാക്കിയെന്നും പോലീസ് വെളിപ്പെടുത്തി.