ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷക സംഘടനാ പ്രതിനിധികളുമായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍
നാളെ ചര്‍ച്ച നടത്തും. സെപ്റ്റംബറില്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും കൃഷിക്കാരുടെ മറ്റ് പ്രശ്‌നങ്ങളും ചര്‍ച്ചചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. നിയമനിര്‍മാണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാസങ്ങളായി കര്‍ഷകര്‍ ദല്‍ഹി അതിര്‍ത്തിയില്‍ തമ്പടിച്ചിട്ടുണ്ട്.
ദല്‍ഹി അസംബ്ലിയില്‍ വെച്ചായിരിക്കും ചര്‍ച്ചയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ ഡിസംബറില്‍ ദല്‍ഹി നിയമസഭയുടെ ഏകദിന സമ്മേളനത്തില്‍ മുഖ്യമന്ത്രി കെജ്‌രിവാള്‍ മൂന്ന് കര്‍ഷക നിയമങ്ങളുടെ പകര്‍പ്പുകള്‍ വലിച്ചുകീറുകയും നിയമങ്ങള്‍ ഉടനടി റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കാര്‍ഷിക മേഖലയുടെ പരിഷ്‌കരണത്തിനായാണ് നിയമങ്ങള്‍ പാസാക്കിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ വാദിക്കുമ്പോള്‍ നിയമങ്ങള്‍ കാര്‍ഷിക വിപണികളെ ഇല്ലാതാക്കുമെന്നും വിളകളുടെ വിലയെ ബാധിക്കുമെന്നും കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.