Sorry, you need to enable JavaScript to visit this website.

പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്, ഒരാൾ അറസ്റ്റിൽ

എം.ടി.കെ അഹമ്മദ്

നാദാപുരം - പ്രവാസി വ്യവസായിയെ തട്ടി കൊണ്ടു പോയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൂണേരി വാരാക്കണ്ടി മുനീറിനെ(28)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഖത്തറിലെ വ്യവസായി മുടവന്തേരി എം ടി കെ അഹമ്മദിനെയാണ് 13 ന് പുലർച്ചെ നിസ്‌കാരത്തിന് പള്ളിയിൽ പോകുന്നതിനിടയിൽ കാറിലെത്തിയ സംഘം തട്ടി കൊണ്ടു പോയത്. മൂന്ന് ദിവസത്തിന് ശേഷം രാമനാട്ടുകരയിൽ ഇറക്കി വിടുകയായിരുന്നു. തട്ടി കൊണ്ടു പോകാൻ ഒത്താശ ചെയ്തത് മുനീറാണെന്ന് പോലീസ് പറഞ്ഞു. ഇന്ന് നാദാപുരം ഒന്നാം ക്ലാസ് മജിസ്‌റ്റ്രേട്ട് കോടതിയിൽ ഹാജരാക്കും. സംഘത്തിലെ അഞ്ചു പേരെ കൂടി പിടികിട്ടാനുണ്ട്. സ്‌പെഷൽ സ്‌ക്വാഡിലെ ഡിവൈഎസ്പി ഷാജി ജോസും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്.
 

Latest News