തിരുവനന്തപുരം- ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി. മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരുന്നു. ഈ പശ്ചാതലത്തിലാണ് മേഴ്സിക്കുട്ടിയമ്മ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. അതേസമയം, മന്ത്രിയെ പിന്തുണച്ച് സി.പി.എം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ രംഗത്തെത്തി. കരാറുണ്ടാക്കിയിട്ടില്ലെന്ന് മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ഒരു പ്രശ്നവുമില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി.