ഹൈദരാബാദ്- ജി.എസ്.ടിയുടെ സ്ലാബുകൾ വരുംകാലങ്ങളിൽ കുറക്കുമെന്ന് സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം. നിലവിലുള്ള 12, 18 ശതമാനം സ്ലാബുകൾ ഏകീകരിക്കാനുള്ള ചർച്ച നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഐ.സി.എഫ്.എ.ഐ ഇൻസ്റ്റിറ്റിയൂട്ടിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ഇക്കാര്യത്തിൽ തീരുമാനമാകുമെന്നും അദ്ദേഹം പറഞ്ഞു.
ജി.എസ്.ടിയിൽ ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്നും അരവിന്ദ് സുബ്രഹ്മണ്യം പറഞ്ഞു. ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്ത ഐ.ടി സിസ്റ്റമാണുള്ളത്. അതുകൊണ്ടാണ് നികുതിയിൽ പ്രശ്‌നങ്ങളും ആശങ്കകളുമുള്ളത്. ഇവയെല്ലാം ജി.എസ്.ടി കൗൺസിലിന് മുന്നിൽ വെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.