ശ്രീനഗർ- കശ്മീരിലെ ഷോപ്പിയാനിൽ ഭീകരരും പോലീസുമായി നടന്ന ഏറ്റുമുട്ടലിൽ മൂന്നു ഭീകരർ കൊല്ലപ്പെട്ടു. ലഷ്‌കറെ തയിബ ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. കശ്മീർ സോൺ ഐ.ജി പി വിജയ്കുമാറാണ് ഇക്കാര്യം അറിയിച്ചത്. ആയുധങ്ങളും വെടിമരുന്നും ഇവരിൽനിന്ന് കണ്ടെത്തി. ബദിഗാം മേഖലയിലാണ് വെടിവെപ്പുണ്ടായത്.