ന്യൂദല്‍ഹി-അതിര്‍ത്തി പ്രദേശമായ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ നടന്ന ഇന്ത്യ ചൈന ഏറ്റുമുട്ടലില്‍ തങ്ങളുടെ സൈനികര്‍ മരിച്ചെന്ന് എട്ട് മാസങ്ങള്‍ക്ക് ശേഷം സമ്മതിച്ച് ചൈന. ഇവരുടെ പേരുകള്‍ പുറത്തു വിട്ടു. ഇത് ആദ്യമായാണ് ചൈനീസ് ഭാഗത്തും ആള്‍നാശമുണ്ടായെന്ന് ചൈന തുറന്നു സമ്മതിക്കുന്നത്. ഈ നാല് സൈനികര്‍ക്കും മരണാനന്തര ബഹുമതിയും പ്രഖ്യാപിച്ചു.
ഗല്‍വാനിലുണ്ടായ ചൈനീസ് പ്രകോപനത്തിലും സംഘര്‍ഷത്തിലും 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.നേരത്തെ കേന്ദ്രമന്ത്രിമാരടക്കം ചൈനയുടെ സൈനികരെ വധിച്ചതായി പ്രതികരിച്ചെങ്കിലും ചൈന ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നില്ല.കല്ലും വടികളും ഉപയോഗിച്ചുള്ള ആക്രമണത്തില്‍, യുദ്ധത്തിനുപയോഗിക്കുന്ന ആയുധങ്ങളേക്കാള്‍ മാരകമായ ആള്‍നാശമാണുണ്ടാക്കിയതെന്ന് യുഎസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനീസ് ഭാഗത്തും നിരവധി ആള്‍നാശമുണ്ടായെന്ന റിപ്പോര്‍ട്ട് ചൈന തള്ളിയിരുന്നു.