പുതുച്ചേരിയില്‍ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ്

പുതുച്ചേരി- പുതുച്ചേരിയില്‍ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് ലഫ്. ഗവര്‍ണര്‍. രണ്ടാഴ്ചയ്ക്കിടെ നാല് എം.എല്‍.എമാര്‍ രാജിവച്ചതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയിലായിരുന്നു. നിയമസഭ വിളിച്ചുകൂട്ടി വി. നാരായണ സ്വാമി സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം ലഫ്. ഗവര്‍ണര്‍ക്കു കത്തു നല്‍കിയിരുന്നു.

14 എം.എല്‍.എമാര്‍ കത്തില്‍ ഒപ്പിട്ടു. കിരണ്‍ ബേദിക്കു പകരം ലഫ്.ഗവര്‍ണറായി നിയമിതയായ തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ ഇന്നലെയാണ്  ചുമതലയേറ്റത്. ബി.ജെ.പി തമിഴ്‌നാട് ഘടകം മുന്‍ അധ്യക്ഷയാണ് തമിഴിസൈ സൗന്ദരരാജന്‍.

നാമനിര്‍ദേശം ചെയ്യപ്പെട്ട 3 ബി.ജെ.പി എം.എല്‍.എമാരുള്‍പ്പെടെ 33 അംഗങ്ങളാണു പുതുച്ചേരി നിയമസഭയില്‍. ഇതില്‍ രണ്ട് മന്ത്രിമാരുള്‍പ്പെടെ നാല് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ചു. ഒരാളെ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ അയോഗ്യനാക്കി.

 

 

Latest News