പുതുച്ചേരി- ലഫ്റ്റനന്റ് ഗവര്‍ണറായി തമിഴ്‌സൈ സൗന്ദര്‍രാജന്‍ സ്ഥാനമേറ്റു. പുതുച്ചേരിയിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലാണ് തമിഴ്‌സൈ സൗന്ദര്‍രാജന്‍ ലഫ്‌നന്റ് സ്ഥാനമേല്‍ക്കുന്നത്. വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന പ്രതിപക്ഷ ആവശ്യത്തില്‍ ഗവര്‍ണര്‍ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് സൂചന.വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. അണ്ണാഡിഎംകെ, എന്‍ ആര്‍ കോണ്‍ഗ്രസ് എംഎല്‍എമാരുമായി ചര്‍ച്ചയ്ക്ക് ശ്രമം ആരംഭിച്ചു. എന്നാല്‍ കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി പിന്തുണ പിന്‍വലിക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നും ഉടന്‍ സഭ വിളിച്ചു ചേര്‍ക്കണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.