ടെക്‌സസ്- അതിശൈത്യവും കനത്ത മഞ്ഞുവീഴ്ചയും മൂലം യുഎസിലെ തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജനജീവിതം ദുരിതത്തത്തില്‍. 21 പേര്‍ മരിച്ചു. വിവിധ നഗരങ്ങളില്‍ വൈദ്യുതി വിതരണം നിലച്ചു. നാലിഞ്ചു കനത്തിലാണു മഞ്ഞുവീഴ്ച. ഒപ്പം കനത്ത മഴയും. പ്രതികൂല കാലാവസ്ഥ ഈ ആഴ്ച അവസാനം വരെ തുടരുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്. ഡാലസില്‍ പുലര്‍ച്ചെ മൈനസ് 6 ഡിഗ്രിയായിരുന്നു താപനില. പലയിടത്തും വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിട്ടു. റോഡുകള്‍ വിജനമാണ്. ടെക്‌സസിലേക്കുള്ള വാക്‌സീന്‍ വിതരണവും മുടങ്ങി. പടിഞ്ഞാറന്‍ ടെക്‌സസിലെ കൂറ്റന്‍ കാറ്റാടിയന്ത്രങ്ങളും മഞ്ഞിലുറഞ്ഞതോടെ വൈദ്യുതി ഉല്‍പാദനവും പ്രതിസന്ധിയിലായി.
മിസിസിപ്പി, വെര്‍ജീനിയ എന്നിവിടങ്ങളിലും വരും ദിവസങ്ങളിലും സ്ഥിതി മോശമാകുമെന്നാണു മുന്നറിയിപ്പ്. താരതമ്യേന മിതമായ മഞ്ഞുകാലം അനുഭവപ്പെടാറുള്ള സംസ്ഥാനങ്ങളിലാണ് അപ്രതീക്ഷിതമായ മഞ്ഞുവീഴ്ച ജനജീവിതം താറുമാറാക്കിയത്.