ന്യൂദല്‍ഹി- കാലാവസ്ഥ വ്യതിയാനമെന്ന ദുരന്തം അതിജീവിക്കാന്‍ സിന്തറ്റിക് മാംസത്തിലേക്ക് മാറണമെന്ന നിര്‍ദേശവുമായി കോടീശ്വരനും മൈക്രോസോഫ്റ്റ് സ്ഥാപകനമായു ബില്‍ഗേറ്റ്‌സ്.
ഹൗ ടു അവോയിഡ് ക്ലൈമെറ്റ് ഡിസാസ്റ്റര്‍ എന്ന പുസ്തകത്തിലാണ് അമേരിക്കന്‍ കുത്തക വ്യവസായിയുടെ നിര്‍ദേശം. എല്ലാ സമ്പന്ന രാജ്യങ്ങളും 100 ശതമാനം സിന്തറ്റിക് മാംസത്തിലേക്ക് മാറണമെന്ന് അദ്ദേഹം പററയുന്നു.
ഭാവിയില്‍ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള വഴികളാണ് ബില്‍ഗേറ്റസ് പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നത്. കന്നുകാലികളെ ഇനി കൂടുതല്‍ വളര്‍ത്താനാകില്ലെന്നും മീഥെയ്ന്‍ കുറക്കണം. അതുകൊണ്ടുതന്നെ സിന്തറ്റിക് ഗോ മാംസത്തിലേക്ക് മാറണം. സിന്തറ്റിംക് മാംസം ഉപയോഗിക്കുന്നതിലൂടെ കന്നുകാലികളും ആടുകളും പുറത്തുവിടുന്ന വാതകങ്ങള്‍ കുറയ്ക്കാമെന്നതാണ് ബില്‍ഗേറ്റ്‌സ് മുന്നോട്ടുവെക്കുന്ന ആശയം.