ന്യൂദല്‍ഹി- മാറുമറക്കാതെ ഗണേശ പതക്കം കഴുത്തിലണിഞ്ഞ് പോപ് താരം റിഹാന വീണ്ടും വിവാദത്തില്‍. ഹിന്ദു ദൈവത്തെ അവഹേളിച്ചുവെന്ന ആരോപണം സമൂഹമാധ്യമങ്ങളില്‍ ശക്തമാണ്.
മറ്റു മതങ്ങളെയോ സംസ്കാരങ്ങളെയോ അവഹേളിച്ചുവെന്ന ആരോപണം നേരിടുന്നത് 32 കാരിയായ റിഹാന ഇതാദ്യമല്ല.
മാറിടം കൈകള്‍ കൊണ്ടുമറുച്ചും ഗണേശ ലോക്കറ്റ് ധരിച്ചുമുള്ള ചിത്രം
91.4 ദശലക്ഷം ഫോളോവേഴ്സുള്ള ഇന്‍സ്റ്റഗ്രമിലാണ് പോസ്റ്റ് ചെയ്തത്. അവഹേളനമാണിതെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ ഉപയോക്താക്കളും രാഷ്ട്രീയ നേതാക്കളും രംഗത്തുവന്നു. ഫോട്ടോഷൂട്ടില്‍ ഒരു മതചിഹ്നത്തെ ദുരുപയോഗം ചെയ്തുവെന്നും നഗ്നമായ അനാദരവാണിതെന്നുമാണ് ആരോപണം. കര്‍ഷക സമരത്തെ അനുകൂലിച്ചതിന്റെ പേരില്‍ വിമര്‍ശനം നേരിടുന്ന റിഹാനക്കെതിരെ കിട്ടിയ അവസരം സംഘ്പരിവാര്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.