ന്യൂദൽഹി- സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ ലൈംഗിക പീഡന പരാതിയിൽ ഗൂഢാലോചന നടന്നിട്ടുണ്ടാകുമെന്ന് സുപ്രീം കോടതി സമിതി. ജസ്റ്റിസ് എസ്.കെ കൗൾ അധ്യക്ഷനായ സമിതിയാണ് നിഗമനത്തിൽ എത്തിയത്. നേരത്തെ ഇത് സംബന്ധിച്ച് അന്വേഷിച്ച എ.കെ പട്‌നായിക്കാണ് കൂടുതൽ അന്വേഷണത്തിനായി എസ്.കെ കൗളിന്റെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചത്. എൻ.ആർ.സിയിൽ അടക്കം രഞ്ജൻ ഗൊഗോയി സ്വീകരിച്ച നിലപാടായിരിക്കും ഗൂഢാലോചനക്ക് കാരണമെന്ന് സമിതി കണ്ടെത്തി. എന്നാൽ ഇക്കാര്യത്തിന് തുടരന്വേഷണം ആവശ്യമില്ലെന്നും സമിതി വ്യക്തമാക്കി.