Sorry, you need to enable JavaScript to visit this website.

പോലീസ് ആരെയാണ് ഭയക്കുന്നത്, മേയർ വി.കെ പ്രശാന്ത്

തിരുവനന്തപുരം- കോർപ്പറേഷനിലുണ്ടായ അനിഷ്ട സംഭവത്തിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച് മേയർ രംഗത്ത്. പോലീസ് ആരെയാണ് ഭയക്കുന്നതെന്നും തനിക്കെതിരെ കേസെടുത്ത പട്ടിക ജാതി കമ്മീഷന്റെ നടപടി അപക്വമാണെന്നും മേയർ അഡ്വ. വി.കെ പ്രശാന്ത് ചോദിച്ചു. ദൃശ്യങ്ങൾ പോലും പരിശോധിക്കാതെയാണ് ദേശീയ പട്ടികജാതി കമ്മീഷനും പോലീസും നടപടി സ്വീകരിച്ചത്. ഇതിനെതിരെ കോടതിയെ സമീപിക്കും. തന്നെ അക്രമിച്ചവരെ അറസ്റ്റ് ചെയ്യാൻ പോലീസ് എന്തിനാണ് മടിക്കുന്നത്. അക്രമത്തിന് ഇരയായവരെ വീണ്ടും ദ്രോഹിക്കുകയാണ് പോലീസ് ചെയ്യുന്നതെന്നും പ്രശാന്ത് ആരോപിച്ചു.
മേയറെ അക്രമിച്ച കേസിൽ പ്രതികളായ കോർപ്പറേഷൻ കൗൺസിലർമാരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. രാഷ്ട്രീയ സംഘർഷമുണ്ടാകുമെന്ന് ഭയന്നാണ് അറസ്റ്റ് വൈകുന്നത്.  
 

Latest News