Sorry, you need to enable JavaScript to visit this website.

ഒരു വർഷത്തെ അജ്ഞാതവാസത്തിനു ശേഷം കിമ്മിന്റെ ഭാര്യ പൊതുവേദിയിൽ; അഭ്യൂഹങ്ങൾ അവസാനിച്ചു

സോള്‍- നീണ്ട നാളുകളിലെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കിം ജോങ് ഉന്നിന്റെ ഭാര്യ രി സോൾ ജൂ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. കിം ജോങ് രണ്ടാമന്റെ ജന്മവാർഷിക ദിനത്തിൽ സംഘടിപ്പിക്കപ്പെട്ട ഒരു പരിപാടി വീക്ഷിക്കാനായാണ് ഇവർ ഭർത്താവിനൊപ്പം എത്തിയത്. രാജ്യത്തെ ഏറ്റവും പ്രമുഖമായ ആഘോഷമാണിത്. കിം ജോങ് ഉന്നും ഭാര്യയും ഒരുമിച്ചിരുന്ന് പരിപാടി ആസ്വദിക്കുന്നതിന്റെ ദൃശ്യങ്ങൾ വർക്കേഴ്സ് പാർട്ടി പത്രമായ റോദോങ് സിൻമുനിൽ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചു.
പൊതുപരിപാടികളിൽ രി-യെ കിമ്മിനൊപ്പം സാധാരണമായി കാണാറുള്ളതാണ്. കഴിഞ്ഞവർഷം ജനുവരി മാസം ഇവരെ പരിപാടികളിൽ കാണാതായിരുന്നു. ഇതെത്തുടർന്നാണ് അഭ്യൂഹങ്ങൾ പരന്നത്. രി ഗർഭിണിയാണെന്നും അതല്ല അവർ രോഗബാധിതയാണെന്നുമെല്ലാം അഭ്യൂഹം പരന്നു.
തന്റെ കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കുകയായിരുന്നു രി ഇത്രയും നാൾ എന്നാണ് സൌത്ത് കൊറിയയിലെ നാഷണൽ ഇന്റലിജൻസ് സർവീസ് നിയമനിർമാതാക്കളോട് അറിയിച്ചത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലായിരുന്നു രി പുറത്തിറങ്ങാതെ കഴിച്ചുകൂട്ടിയതെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.രി-ക്കും കിമ്മിനും മൂന്ന് കുട്ടികളുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇതു തന്നെയാണ് ദക്ഷിണ കൊറിയൻ ഇന്റലിജൻസും കരുതുന്നത്. ഇവരെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും പുറത്തറിയില്ല.

Latest News