Sorry, you need to enable JavaScript to visit this website.

പഞ്ചാബിൽ ബി.ജെ.പിക്ക് വൻ തിരിച്ചടി, തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി പിറകിൽ

ചണ്ഡിഗഡ്- പഞ്ചാബിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻ തിരിച്ചടി. കോൺഗ്രസും ശിരോമണി അകാലിദളുമാണ് തെരഞ്ഞെടുപ്പിൽ മുന്നിട്ട് നിൽക്കുന്നത്. 109 മുനിസിപ്പൽ കൗൺസിലുകളിലേക്കും ഏഴ് കോർപ്പറേഷനുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നാലു കോർപ്പറേഷനുകളിൽ കോൺഗ്രസ് മുന്നിലാണ്. ഫെബ്രുവരി 14-നാണ് തെരഞ്ഞെടുപ്പ് നടന്നത്. ശക്തമായ കർഷക പ്രക്ഷോഭം നടക്കുന്നതിനിട നടന്ന തെരഞ്ഞെടുപ്പിൽ 71.39 ശതമാനമായിരുന്നു പോളിംഗ്. 9,222 പേരാണ് മത്സരത്തിനുണ്ടായിരുന്നത്. നിലവിൽ വരുന്ന ഫലസൂചനകളിൽ ശക്തികേന്ദ്രങ്ങളിൽ പോലും ബി.ജെ.പി പിറകിലാണ്.
 

Latest News