Sorry, you need to enable JavaScript to visit this website.

സ്ത്രീയാകാനൊരുങ്ങി ഗുജറാത്തില്‍ ഒരു ഡോക്ടര്‍; സ്വന്തം കുഞ്ഞിനുവേണ്ടി ബീജം ശേഖരിച്ചു

ഗോധ്ര- ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയാകാന്‍ തീരുമാനിച്ച ഡോക്ടര്‍ പിന്നീട് മാതാവാകുന്നതിനായി ബീജം ശേഖരിച്ച് ലാബില്‍ സൂക്ഷിക്കുന്നു. വാടക ഗര്‍ഭപാത്രത്തിലൂടെ സ്വന്തം ബീജത്തില്‍ ജനിക്കുന്ന കുഞ്ഞിന്റെ അമ്മയാകാനാണ് മോഹം.
ഗുജറാത്തിലെ ആദ്യത്തെ ട്രാന്‍സ് വുമണ്‍ ഡോക്ടറായ ജെസ്‌നൂര്‍ ദയാരയാണ് ആനന്ദിലെ ഡോ. നയന പട്ടേല്‍ ആശുപത്രിയില്‍ ബീജം സൂക്ഷിച്ചിരിക്കുന്നത്. ഭാവിയില്‍ തന്റെ കുട്ടിക്ക് അമ്മയാകാമെന്നാണ് കണക്കുകൂട്ടല്‍.  
25 വയസ്സായ ഡോ. ദയാര അടുത്തിടെ റഷ്യന്‍ സര്‍വകലാശാലയില്‍നിന്നാണ് എംബിബിഎസ് ബിരുദം നേടിയത്. പുരുഷന്റെ ശരീരത്തില്‍ സ്ത്രീ ആയാണ് തനിക്ക് എപ്പോഴും അനുഭവപ്പെട്ടതെന്ന് ഗുജറാത്തി പട്ടണമായ ഗോധ്രയിലെ പഞ്ചമഹല്‍ സ്വദേശിയായ ജെസനൂര്‍ ദയാര പറഞ്ഞു. മാതാപിതാക്കള്‍ക്ക് ഞെട്ടലാകുമെന്ന് കരുതിയാണ് വിവരം മറച്ചുവെച്ചത്.   പഠനത്തിനായി വിദേശത്തേക്ക് പോയതോടെയാണ് ധൈര്യം സംഭരിക്കാനായും സ്ത്രീയാകാന്‍ തീരുമാനിച്ചതും. കാളി ദേവിയാണ് എനിക്ക് ഒരു സ്ത്രീയാകാനുള്ള കരുത്ത് നല്‍കിയത്. ആവശ്യം വരുന്നതനുസരിച്ച് ഒരു സ്ത്രീക്ക് അച്ഛനും അമ്മയും സുഹൃത്തുമൊക്കെ ആകാമെന്നും  ഗഗര്‍ഭപാത്രമല്ല സ്‌നേഹമുള്ള ഹൃദയമാണ് യഥാര്‍ഥത്തില്‍ അമ്മയാക്കുന്നതെന്നും - ജെസ്‌നൂര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യുന്നതിനായി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പരീക്ഷക്ക് തയാറെടുക്കുന്ന ജെസ്‌നൂര്‍ വര്‍ഷാവസാനം ലിംഗമാറ്റ ശസ്ത്രക്രിയ നടത്തും. മാതാവാകാന്‍ തയാറായി കഴിഞ്ഞാല്‍ ഇപ്പോള്‍ സൂക്ഷിച്ചുവെച്ചിരിക്കുന്ന ബീജം ഉപയോഗിച്ച് വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞിനു നല്‍കാനാകുമെന്നാണ് പ്രതീക്ഷ. അതേസമയം, ഇന്ത്യയില്‍ ഗര്‍ഭപാത്രം വാടക്കെടുക്കുന്നതു സംബന്ധിച്ച നിയമപ്രശ്‌നങ്ങള്‍ക്ക് ഇനിയും പരിഹാരമായിട്ടില്ല. ഇതു സംബന്ധിച്ച ബില്‍ രാജ്യസഭ ഇതുവരെ പാസാക്കിയിട്ടില്ല.  

 

 

Latest News