ന്യൂദല്‍ഹി- രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,121 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11,805 പേര്‍ കൂടി രോഗമുക്തി നേടിയതായും 81 മരണം കൂടി സ്ഥിരീകരിച്ചെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയില്‍ ഇതുവരെ 1,09,25,710 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 1,06,33,025 പേര്‍ രോഗമുക്തിയും നേടി. 1,55,813 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 1,36,872 സജീവ കേസുകളാണുള്ളത്. രാജ്യത്ത് ഇതിനോടകം 87,20,822 പേര്‍ക്ക് വാക്സിന്‍ നല്‍കിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഫെബ്രുവരി 15 വരെ 20,73,32,298 സാമ്പിളുകള്‍ പരിശോധിച്ചതായും തിങ്കളാഴ്ച മാത്രം 6,15,664 സാമ്പിളുകള്‍ പരിശോധിച്ചതായും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.