Sorry, you need to enable JavaScript to visit this website.

10 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ ദക്ഷിണാഫ്രിക്ക തിരിച്ചയക്കുന്നു

പുനെ- 10 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ തിരിച്ചെടുക്കണമെന്ന് ദക്ഷിണാഫ്രിക്ക പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനോട് ആവശ്യപ്പെട്ടു. വകഭേദം വന്ന വൈറസിന് കോവിഷീല്‍ഡ് ഫലപ്രദമല്ലെന്ന് ദക്ഷിണാഫ്രിക്ക ഇന്ത്യയെ അറിയിച്ചു.
ദക്ഷിണാഫ്രിക്കയില്‍ 90 ശതമാനം ആളുകള്‍ക്കും ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ വകഭേദമാണ് സ്ഥിരീകരിച്ചിട്ടുളളത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്‍പാദിപ്പിക്കുന്ന കോവിഷീല്‍ഡ് ഇതിന് ഫലപ്രദമല്ലെന്നാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ അറിയിച്ചിരിക്കുന്നത്.
ഗുരുതര രോഗങ്ങളും മരണങ്ങളും തടയാന്‍ കോവിഷീല്‍ഡിന് കഴിയുമെങ്കിലും കോവിഡ് പ്രതിരോധ ശേഷി 21.9 ശതമാനം മാത്രമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയതെന്നാണ് ദക്ഷിണാഫ്രിക്ക പറയുന്നത്. വാക്സിന്‍ ഉപയോഗത്തിന് അനുമതി നല്‍കണമെങ്കില്‍ 50 ശതമാനമെങ്കിലും ഫലപ്രാപ്തി ഉണ്ടായിരിക്കണമെന്നാണ് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരിന്റെ നയം.

 

Latest News