Sorry, you need to enable JavaScript to visit this website.

ഇൻഷുറൻസ് പരിരക്ഷയുള്ളവരിൽനിന്ന്  പണം ഈടാക്കുന്നത് നിയമ ലംഘനം

റിയാദ് - ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ളവരിൽനിന്ന് പണം ഈടാക്കാൻ ആശുപത്രികൾക്ക് അവകാശമില്ലെന്ന് കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് വ്യക്തമാക്കി. ഇത്തരം നിയമ ലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് പ്രവർത്തന വിലക്കേർപ്പെടുത്തുമെന്നും കൗൺസിൽ പറഞ്ഞു. 
ചില ആശുപത്രികളും ഹെൽത്ത് സെന്ററുകളും ഇൻഷുറൻസ് കമ്പനികൾക്ക് അപ്രൂവലിന് അപേക്ഷ സമർപ്പിക്കുന്നതിന് വിസമ്മതിച്ച് ഇൻഷുറൻസ് പരിരക്ഷയുള്ളവരിൽനിന്ന് പണം ഈടാക്കുന്നതായി പരാതികൾ വർധിച്ചിട്ടുണ്ട്. ഇത് നിയമവിരുദ്ധമാണ്.  
ആശുപത്രിയും ഇൻഷുറൻസ് കമ്പനിയും തമ്മിൽ കരാർ ഒപ്പുവെച്ചിട്ടുണ്ടെങ്കിൽ ആ കമ്പനിയുടെ ഇൻഷുറൻസ് കാർഡുകൾ നിരസിക്കുന്നതിന് ആശുപത്രിക്ക് അവകാശമില്ല. ആരോഗ്യ ഇൻഷുറൻസുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കുന്നതിന് ആശുപത്രികൾ ബാധ്യസ്ഥമാണ്. രോഗികൾക്ക് വേഗത്തിൽ സേവനങ്ങൾ നൽകുകയും ഇൻഷുറൻസ് കമ്പനികൾക്ക് അപ്രൂവൽ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള നിശ്ചിത സമയം കൃത്യമായി പാലിക്കുകയും വേണം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദിയിൽ 1,19,92,727 പേർക്ക് ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷയുണ്ട്. ആശുപത്രികളും ഫാർമസികളും അടക്കം 4,408 സ്ഥാപനങ്ങൾ ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് സേവനങ്ങൾ നൽകുന്നു. ഹെൽത്ത് ഇൻഷുറൻസ്, ഇൻഷുറൻസ് ക്ലെയിം മാനേജ്‌മെന്റ് മേഖലയിൽ 36 കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. 

Latest News