വാഷിംഗ്ടൺ- ഭൂമിയിൽ പകലും രാത്രിയും തമ്മിലുള്ള വ്യത്യാസം ഇല്ലാതാകുന്നതായി പഠനം. സയൻസ് അഡ്വാൻസ് ജേണലാണ് പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. രാത്രി ദൈർഘ്യം വലിയ തോതിൽ നഷ്്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും പഠനത്തിലുണ്ടെന്നന് ജേണൽ എഡിറ്റർ കിപ് ഹോഡ്ജസ് അറിയിച്ചു. 2012 മുതൽ 2016 വരെ ഭൂമിയിലെ പ്രകാശമേഖല 2.2 ശതമാനം കൂടി. പ്രതിവർഷമാണ് 2.2 ശതമാനം വളർച്ചയുണ്ടായത്. പ്രപഞ്ചത്തിലെ രാത്രി കൂടുതൽ വെളിച്ചമേറി വരികയാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ ജർമൻ റിസർച്ച സെന്റർ ഫോർ ജിയോ സയൻസിലെ ക്രിസ്റ്റഫർ ക്യിബ പറഞ്ഞു. ഏഷ്യയിലും മിഡിലീസ്റ്റിലുമാണ് ഈ പ്രതിഭാസം ഏറ്റവും കൂടുതൽ കണ്ടുവരുന്നതെന്നും പഠത്തിലുണ്ട്.