ന്യുദൽഹി- ഇന്നുമുതൽ രാജ്യത്ത് ഫാസ്ടാഗ് നിർബന്ധമാകും. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾ ടോൾ ബൂത്തുകളിൽ ഇരട്ടി തുക ഒടുക്കേണ്ടതായി വരും. ഫാസ്ടാഗ് ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിലും ഇതേ തുക കൊടുക്കേണ്ടി വരും. എല്ലാ നാലു ചക്ര വാഹനങ്ങൾക്കും ഫാസ്ടാഗ് നിർബന്ധമാണ്. ദേശീയപാതകളിലെ എല്ലാ ടോൾ പ്ലാസകളിലെയും എല്ലാ ലൈനുകളും ഫാസ്ടാഗ് ലൈൻ ആക്കി മാറ്റിയിട്ടുണ്ടെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പ് പറയുന്നു. ഫാസ്ടാഗ് നടപ്പാക്കുന്നതിന് ഇനി മറ്റൊരു അവധി നൽകില്ലെന്ന് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.
2016ലാണ് ഫാസ്ടാഗ് ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്. ടോൾ സ്റ്റേഷനുകളിലെ ദീർഘമായ കാത്തിരിപ്പുകളൊഴിവാക്കുന്നതിനാ
റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സംവിധാനമാണ് ഫാസ്ടാഗിൽ ഉപയോഗിക്കുന്നത്. ടോൾ പ്ലാസ വഴി കടന്നുപോകുന്ന വാഹനങ്ങളുടെ ഫാസ്ടാഗിനെ ഇത് അതിവേഗം വായിച്ചെടുക്കുന്നു. വാഹന ഉടമകൾ ഇതിനായി പ്രീപെയ്ഡ് സംവിധാനം ഉപയോഗിക്കാം. ഇല്ലെങ്കിൽ സേവിങ്സ്, കറന്റ് അക്കൌണ്ടുമായി ബന്ധിപ്പിച്ചാലും മതി. പണം നേരിട്ട് സംവിധാനം പിൻവലിക്കും.