Sorry, you need to enable JavaScript to visit this website.

പ്രണയദിനം നിരോധിക്കണം-ബജ്‌റംഗ് ദള്‍ 

ഹൈദരാബാദ്-പ്രണയ ദിനം പാശ്ചാത്യ സങ്കല്‍പ്പമാണെന്നും നിരോധിക്കണമെന്നും ബജ്‌റംഗ് ദള്‍. തെലങ്കാനയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചാണ് ബജ്‌റംഗ് ദള്‍ സംസ്ഥാന ഘടകം ആവശ്യം അറിയിച്ചത്. ഫെബ്രുവരി 14ന് അമര്‍ ജവാന്‍ ദിവസ് ആയി ആചരിക്കണമെന്നും പ്രണയദിനം എന്ന സങ്കല്‍പ്പം നിരോധിക്കണമെന്നും ബജ്‌റംഗ് ദള്‍ തെലങ്കാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രണയദിന ആശംസാകാര്‍ഡുകള്‍ കത്തിച്ച ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ നെക്ലസ് റോഡില്‍ റാലി നടത്തുകയും ചെയ്തു.പ്രണയദിനം ആഘോഷിച്ചോളൂ, പക്ഷേ മാന്യമായിട്ടായിരിക്കണമെന്ന് ബജ്‌റംഗ് ദള്‍ അസം  വ്യക്തമാക്കി. അസമിലെ പ്രധാന കഫേകളും റസ്‌റ്റോറന്റുകളും പ്രണയദിനത്തെ വരവേല്‍ക്കുന്നതില്‍ പ്രതികരിച്ചാണ് ബജ്‌റംഗ് ദള്‍ അസം  ഘടകം രംഗത്തുവന്നത്.


 

Latest News