Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയെ തടയാൻ ശ്രമിച്ചു; തേഞ്ഞിപ്പലത്ത് സംഘർഷം

കോഴിക്കോട്- കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ വിദ്യാർഥികളുമായി സംവാദത്തിന് എത്തിയ മുഖ്യമന്ത്രിയെ തടയാൻ ശ്രമിച്ച് നടത്തിയ മാർച്ചിനിടെയുണ്ടായ ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്ക്. പ്രതിപക്ഷ യുവജന വിദ്യാർഥി സംഘടനകളാണ് തേഞ്ഞിപ്പലത്ത് ദേശീയപാത ഉപരോധിച്ചത്. ഈ മേഖലയിൽ ഗതാഗതം സ്തംഭിച്ചു. കാലിക്കറ്റ് സർവകലാശാലയിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. ഫ്രറ്റേണിറ്റി, യൂത്ത് കോൺഗ്രസ്, കെ.എസ്.യു, എം.എസ്.എഫ് പ്രവർത്തകരാണ് മാർച്ച് നടത്തുന്നത്.

Latest News