മോസ്‌കോ- റഷ്യയിലെ കുപ്രസിദ്ധ സീരിയില്‍ കില്ലര്‍ എഡ്വേര്‍ഡ് സെലന്‍സേവിക്ക് ജീവപര്യന്തം കഠിന തടവ്. സുഹൃത്തുക്കളായ മൂന്ന് പേരെയാണ് എഡ്വേര്‍ഡ് മദ്യം നല്‍കിയതിന് ശേഷം കൊലപ്പെടുത്തിയത്. ശേഷം ഇവരുടെ മാംസം പാകം ചെയ്ത് കഴിക്കുകയായിരുന്നു.
റഷ്യയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു എഡ്വേര്‍ഡിന്റെ കൊലപാതക രീതി. നോര്‍ത്ത്‌വെസ്റ്റ് റഷ്യയിലെ അര്‍ഖാന്‍ഗെല്‍സ്‌ക് സ്വദേശിയാണ് എഡ്വേര്‍ഡ് (56). 2016 മാര്‍ച്ചിനും 2017 മാര്‍ച്ചിനും ഇടയ്ക്കാണ് എഡ്വേര്‍ഡ് സുഹൃത്തുക്കളെ കൊന്ന് തിന്നത്.
'അര്‍ഖാന്‍ഗെല്‍സ്‌ക് നരഭോജി' എന്നാണ് എഡ്വേര്‍ഡ് അറിയപ്പെടുന്നത്. കേസ് പരിഗണിച്ച കീഴ്‌ക്കോടതിയാണ് ആദ്യം ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. എഡ്വേര്‍ഡിന്റെ അഭിഭാഷകന്‍ തീരുമാനത്തെ എതിര്‍ത്തെങ്കിലും ഏറ്റവും കൂടിയ ശിക്ഷ തന്നെ നല്‍കണമെന്ന നിലപാടിലായിരുന്നു കോടതി. തുടര്‍ന്നാണ് റഷ്യയിലെ ഉന്നത കോടതിയെ സമീപിച്ചത്. അവിടേയും അനുകൂലമായ വിധി എഡ്വേര്‍ഡിന് ലഭിച്ചില്ല.