ന്യൂദല്‍ഹി- ചൈനക്ക് ഇന്ത്യയുടെ സ്ഥലം കൊടുത്തിട്ടുണ്ടെങ്കില്‍ മുത്തച്ഛനോട് ചോദിക്കൂയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ബി.ജെ.പിയുടെ മറുപടി.
38,000 ചതുരശ്ര കി.മീ ഭൂമി അയല്‍ രാജ്യത്തിനു വിട്ടുകൊടുത്ത ജവഹല്‍ലാല്‍ നെഹ്്‌റുവിന്റെ ഹിമാലയന്‍ വിഡ്ഢിത്തമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ സമ്മതിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രദേശം ചൈനക്ക് അടിയറവെച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിനാണ് ബി.ജെ.പിയുടെ മറുപടി.
ഭീരുവായ രാഹുല്‍ ഗാന്ധി മോഡിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി സി.ടി.രവി പറഞ്ഞു.
ആരാണ് ഇന്ത്യയുടെ ഭൂമി ചൈനക്ക് നല്‍കിയതെന്ന് രാഹുല്‍ തന്റെ മുത്തച്ഛനോടാണ് ചോദിക്കേണ്ടതെന്ന് ആഭ്യന്തര സഹമന്ത്രി ജി.കിഷന്‍ റെഡ്ഡി പറഞ്ഞു. ആരാണ് രാജ്യസ്‌നേഹിയെന്ന് അപ്പോള്‍ മനസ്സിലാകുമെന്നും ജനങ്ങള്‍ക്ക് എല്ലാം അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ആക്രമിച്ചാല്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന് ബി.ജെ.പി സര്‍ക്കാര്‍ അയല്‍ രാജ്യങ്ങളെ ബോധ്യപ്പെടുത്തിയെന്ന് മന്ത്രി ആര്‍.കെ. സിംഗ് അവകാശപ്പെട്ടു.
അതിർത്തിയിലെ സേനാ പിന്മാറ്റം; കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് രാഹുൽ
ഞാൻ ബി.ജെ.പിയിലേക്ക് പോകണമെങ്കിൽ കശ്മീരിൽ കറുത്ത മഞ്ഞ് പെയ്യണം-ഗുലാം നബി ആസാദ്
സൗദിയിലെ സര്‍വീസ് ആനുകൂല്യങ്ങള്‍; നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങള്‍ അറിയാം