പ്രയാഗ്‌രാജ്- മൗനി അമാവാസ്യയോട് അനുബന്ധിച്ച് അലഹാബാദിലെ ത്രിവേണി സംഗമത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പുണ്യസ്‌നാനം നടത്തി. മകള്‍ മിറായയും കോണ്‍ഗ്രസ് എംഎല്‍എ ആരാധനാ മിശ്രയും പ്രിയങ്കയ്‌ക്കൊപ്പം ഉണ്ടായിരുന്നു. നെഹ്‌റു കുടുംബത്തിന്റെ തറവാടായ അലഹാബാദിലെ ആനന്ദ് ഭവനും പ്രിയങ്ക സന്ദര്‍ശിച്ചു. ഇതിപ്പോള്‍ മ്യൂസിയമാണ്. പുണ്യസ്‌നാനത്തിനു ശേഷം വള്ളം സ്വയം തുഴഞ്ഞാണ് അവര്‍ തീരത്തെത്തിയത്.