മുംബൈ- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മുന്നില്‍ മുട്ട് വരെയുള്ള വസ്ത്രം ധരിച്ച് ഇരുന്നതിനെ ന്യായീകരിച്ച് നടി പ്രിയങ്ക ചോപ്ര.
അടുത്തുതന്നെ പുറത്തിറങ്ങുന്ന തന്റെ ആത്മകഥയായ അണ്‍ഫിനിഷ്ഡിലാണ് 2017 ല്‍ വിവാദമായ ഫോട്ടോയെ കുറിച്ച് നടി പരാമര്‍ശിക്കുന്നത്.
ജീവിതത്തില്‍ എപ്പോഴും ഇത്തരം സ്‌കേര്‍ട്ട് ധരിക്കുന്നതിനാണ് താന്‍ ഇഷ്ടപ്പെടുന്നത്. എന്തുകൊണ്ടാണ് ആളുകള്‍ ഇതിനെ എതിര്‍ക്കുന്നതെന്ന് തനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ലെന്ന് നടി കൂട്ടിച്ചേര്‍ത്തു.
ലോക സുന്ദരിപ്പട്ടം ചൂടിയതിനുശേഷം തന്നെ സന്ദര്‍ശിച്ച സംവിധായകന്‍ മാറിടത്തിന്റെ വിലപ്പം കൂട്ടിയാല്‍ ചാന്‍സ് ലഭിക്കുമെന്ന് പറഞ്ഞ അനുഭവവും പുസ്തകത്തില്‍ പ്രിയങ്ക വിശദീകരിക്കുന്നുണ്ട്.