Sorry, you need to enable JavaScript to visit this website.

ജനപ്രതിനിധികള്‍ സാമൂഹ്യ പ്രതിബദ്ധതയുള്ളവരാവണം- സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

മൂന്നിയൂര്‍- ഗ്ലോബല്‍ കെ.എം.സി.സി മൂന്നിയൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ജനപ്രതിനിധികള്‍ക്ക് സ്വീകരണവും പ്രതീക്ഷാ പാലിയേറ്റീവിന് നല്‍കുന്ന ധനസഹായ കൈമാറ്റവും മലപ്പുറം ജില്ല മുസ്‌ലിംലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.


ജനപ്രതിനിധികള്‍ സാമൂഹ്യ പ്രതിബദ്ധതയുള്ളവരാവണമെന്നും ഉത്തരവാദിത്തങ്ങളെ മത-ജാതികള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കണമെന്നും, കെ.എം.സി.സി സമൂഹത്തിന് എന്നും മാതൃകയാണെന്നും പ്രളയകാലത്തും കോവിഡ് കാലത്തും ജനങ്ങള്‍ക്ക് വളരെ ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചവരാണെന്നും ഉദ്ഘാടനം നിര്‍വ്വഹിച്ച് കൊണ്ട് തങ്ങള്‍ പറഞ്ഞു.


വൈസ് പ്രസിഡണ്ട് ലത്തീഫ് കാളികണ്ടം അദ്ധ്യക്ഷത വഹിച്ചു. വള്ളിക്കുന്ന് നിയോജക മണ്ഡലം എം.എല്‍.എ പി. അബ്ദുല്‍ഹമീദ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം ജില്ല മുസ്‌ലിംലീഗ് ഉപാദ്ധ്യക്ഷന്‍ എം.എ ഖാദര്‍,  മുസ്‌ലിംയൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഇസ്മാഈല്‍ വയനാട്, മലപ്പുറം ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് ശരീഫ് കുറ്റൂര്‍, പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂര്‍, വി.പി അബ്ദുല്‍ഹമീദ് മാസ്റ്റര്‍, സലിം ഐദീദ് തങ്ങൾ ,ടി.പി.എം ബഷീര്‍, സറീന ഹസീബ്, വീക്ഷണം മുഹമ്മദ്, സൈദലവി എന്ന കുഞ്ഞാപ്പു, ഡോ: എ.എ. റഹ്മാൻ, സി. കുഞ്ഞി ബാവ മാസ്റ്റർ,  ആച്ചാട്ടില്‍ ഹനീഫ, ഹൈദര്‍ കെ.മൂന്നിയൂര്‍, എം സൈതലവി ,എന്‍.എം അന്‍വര്‍ സാദത്ത്, ഇ.ടി മുഹമ്മദ് ഹാജി, എന്നിവർ പ്രസംഗിച്ചു.
സെക്രട്ടറി യു. ശംസുദ്ധീന്‍ വെളിമുക്ക് സ്വാഗതവും, കെ.പി മുബാറക് കൂഫ നന്ദിയും പറഞ്ഞു.

Latest News