ന്യൂദൽഹി- രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിനുള്ള വിടവാങ്ങൽ കണ്ണീർ വീഴ്ത്തി പ്രസംഗിച്ച മോഡിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. മോഡിയുടേത് കലാപരമായി തയാറാക്കിയ പ്രകടനമാണെന്ന് തരൂർ പറഞ്ഞു. കർഷകനേതാവ് രാകേഷ് ടികായത്തിന്റെ കണ്ണീരിനും ഇക്കാര്യത്തിൽ ഭാഗികമായി ഉത്തരവാദിത്തമുണ്ട്. കർഷക വേദന പറ!ഞ്ഞ് കരഞ്ഞ ടികായത്തിനു മാത്രമല്ല തനിയ്ക്കും കരയാനറിയാം എന്നു ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും തരൂർ പറയുന്നു. മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയുടെ 'By Many a Happy Accident: Recollections of a Life' എന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു തരൂർ.