Sorry, you need to enable JavaScript to visit this website.

ബുദ്ധ സന്ന്യാസിമാരുടെ വാക്കുകേട്ട് മുസ്ലിംകള്‍ക്കെതിരെ കൈക്കൊണ്ട നിലപാട് ശ്രീലങ്ക തിരുത്തി

ഇസ്ലാമാബാദ്- കോവിഡ് ബാധിച്ച് മരിക്കുന്ന മുസ്ലിംകളെ മതാചാരപ്രകരാം ഖബറടക്കാന്‍ അനുവദിക്കുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രജപക്‌സ പാര്‍ലമെന്റിന് ഉറപ്പു നല്‍കി.

ചെറിയ കുട്ടിയടക്കം 15 പേരുടെ മൃതദേഹങ്ങള്‍ അധികൃതര്‍ ഇസ്്‌ലാമിക ആചരത്തിനു വിരുദ്ധമായി സംസ്‌കരിച്ചതിനെതിരെ അമര്‍ഷം പടര്‍ന്ന സാഹചര്യത്തിലാണ് നിലപാട് മാറ്റിയത്.

മൃതദേഹങ്ങള്‍ മറവുചെയ്താല്‍ കിണറുകളില്‍ വൈറസ് പടരുമെന്ന് ചില ബുദ്ധ സന്ന്യാസിമാര്‍ ആരോപിച്ചതിനെ തുടര്‍ന്നാണ് ബുദ്ധ ഭൂരിപക്ഷമുള്ള ശ്രീലങ്കന്‍ അധികൃതര്‍ കോവിഡ് ബാധിച്ച് മരിക്കുന്ന മുസ്ലിംകളുടെ മൃതദേഹങ്ങള്‍ ഖബറടക്കാന്‍ വിട്ടു കൊടുക്കാതിരുന്നത്.

കഴിഞ്ഞ ഏപ്രിലില്‍ കൈക്കൊണ്ട വിവാദ നിലപാടാണ് ഇപ്പോള്‍ തിരുത്താന്‍ തയാറായിരിക്കുന്നത്.

കോവിഡ് ബാധിച്ച് മരിക്കുന്ന ഉറ്റവരെ ഖബറടക്കുന്നതിന് മുസ്ലിംകളെ അനുവദിക്കുമെന്ന് രജപക്‌സെ പാര്‍ലമെന്റില്‍ നല്‍കിയ ഉറപ്പിനെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ സ്വാഗതം ചെയ്തു.

സൗദിയില്‍ വീടുകളില്‍ കയറി പണം പിരിച്ച തട്ടിപ്പ് സംഘം അറസ്റ്റില്‍

കോവിഡ്: സൗദിയില്‍ കൂടുതല്‍ മസ്ജിദുകള്‍ അടച്ചു; മുഅദ്ദിന്‍ രോഗം ബാധിച്ച് മരിച്ചു

സൗദിയില്‍ അബഹ എയര്‍പോര്‍ട്ടിനു നേരെ ഹൂത്തി ആക്രമണം; വിമാനത്തില്‍ തീ പടര്‍ന്നു

Latest News