Sorry, you need to enable JavaScript to visit this website.

പസഫിക് സമുദ്രത്തില്‍ ഭൂമികുലുക്കം, ന്യൂസിലന്‍ഡില്‍ സുനാമി മുന്നറിയിപ്പ്

മെല്‍ബണ്‍- പസഫിക് സമുദ്രത്തില്‍ വമ്പന്‍ ഭൂമികുലുക്കം. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത ഏഖപ്പെടുത്തിയ ഭൂകമ്പമാണ് തെക്കന്‍ പസഫിക്കില്‍ രേഖപ്പെടുത്തിയത്. ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂസിലന്‍ഡ് അടക്കമുള്ള രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
അര്‍ധരാത്രിയോടെ ന്യൂ കാലെഡോണിയ രാജ്യത്തെ വാഓയില്‍ നിന്ന് 415 കിലോമീറ്റര്‍ മാറിയാണ് ഭൂകമ്പം ഉണ്ടായത്. അടുത്ത മൂന്ന് മണിക്കൂര്‍ നേരത്തേക്ക് രാക്ഷസത്തിരകള്‍ക്ക് സാധ്യതയുണ്ടെന്ന് സുനാമി വാണിംഗ് സെന്റര്‍ അറിയിച്ചു. ഫിജി, ന്യൂസിലന്‍ഡ്, വാനുവാടു, ന്യൂ കാലെഡോണിയ എന്നീ രാജ്യങ്ങളിലെ കടല്‍ത്തീരങ്ങളില്‍ രാക്ഷസത്തിരമാലകള്‍ ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്. ഓസ്‌ട്രേലിയ, കുക്ക് ഐലന്‍ഡ്‌സ്, അമേരിക്കന്‍ സമോവ തുടങ്ങിയ രാജ്യങ്ങളില്‍ ചെറിയ തിരമാലകള്‍ക്കും സാധ്യതയുണ്ട്.

Latest News